തിരുവനന്തപുരം: വയനാട്ടില്‍ കെ എസ് കെ ടി യുവിന്റെ നേതൃത്വത്തില്‍ ഭൂസമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമ സഭ പിരിഞ്ഞു. ഭൂസമരം അനാവശ്യമാണെന്ന് കാണിച്ച് പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു.

ഇതോടെ സ്പീക്കര്‍ നടപടികള്‍ പെട്ടെന്ന് അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിച്ചു. സഭയുടെ പുറത്തേക്കിറങ്ങിയ പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ മുദ്രാവാക്യം വളിക്കുകയാണ്.