കല്‍പറ്റ: വയനാട്ടില്‍ വീണ്ടും ഭൂമി സമരം. സി പി ഐ എമ്മിന്റെ കര്‍ഷക സംഘടനയായ കെ എസ് കെ ടി യുവിന്റെ നേതൃത്വത്തിലാണ് സമരം. സ്വകാര്യ എസ്റ്റേറ്റുകള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയില്‍ കര്‍ഷകത്തൊഴിലാളികള്‍ ഇന്ന് രാവിലെയോടെയാണ് സമരം തുടങ്ങിയത്.

ഹാരിസണ്‍ എസ്റ്റേറ്റിന്റെ അച്ചൂര്‍ മേപ്പാടി എന്നിവിടങ്ങളിലും, ഫാരിസണ്‍ എസ്റ്റേറ്റിന്റെ കൈവശമുള്ള മാനന്തവാടിയിലെ ഭൂമിയിലും ബത്തേരി അമ്പലവയലിലെ ഭൂമിയിലുമാണ് സമരം തുടങ്ങിയത്. എസ്റ്റേറ്റുകളുടെ കൈവശമുള്ള അധിക ഭൂമി കണ്ട് പിടിച്ചാണ് സമരം നടത്തുന്നതെന്ന് കെ എസ് കെ ടി യു അധികൃതര്‍ വ്യക്തമാക്കി.

Subscribe Us: