കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫിന് ജയം. മാനന്തവാടിയില്‍ പി.കെ വിജയലക്ഷ്മി 12734 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി കുഞ്ഞരാമനെ പരാജയപ്പെടുത്തിയത്. ജയലക്ഷ്മിക്ക് 62996 വോട്ടും കുഞ്ഞിരാമന്‍ 50262 വോട്ടും നേടി.

കല്‍പ്പറ്റയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സോഷ്യലിസ്റ്റ് ജനതയുടെ എം.വി ശ്രേയാംസ്‌കുമാര്‍ 18,169 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. എതിര്‍സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ പി.എ മുഹമ്മദിന് 48849 വോട്ട് ലഭിച്ചപ്പോള്‍ ശ്രേയാംസ്‌കുമാറിന് 67018 വോട്ട് ലഭിച്ചു.

സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസിലെ ഐ.സി ബാലകൃഷ്ണന്‍ 7583 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. എതിര്‍സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ ഇ.എ ശങ്കരന് 63926 വോട്ട് ലഭിച്ചപ്പോള്‍ ബാലകൃഷ്ണന് 71509 വോട്ട് ലഭിച്ചു.

WAYANAD
Assembly Leading Vote Party Nearest Rival Vote Party Lead
MANANTHAVADY P.K JAYALAKSHMI 62996 INC K.C KUNHIRAMAN 50262 CPI (M) 12734
SUL-BATHERY I.C BALAKRISHNAN 71509 INC E.A SANKARAN 63926 CPI (M) 7583
KALPETTA M.V SREYAMSKUMAR 67018 SJ (D) P.A MUHAMMED 48849 CPI (M) 18169
LDF – 0 UDF – 3 BJP – 0 OTH – 0