തിരുവനന്തപുരം: നിയമന വിവാദവുമായി ബന്ധപ്പെട്ട് വയനാട് കലക്ടറേറ്റില്‍ കൂട്ട സ്ഥലം മാറ്റം. ലാന്റ് റവന്യൂ കമ്മീഷണര്‍ കെ.ആര്‍ മുരളീധരന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

നിയമന കാര്യത്തില്‍ ഇടപെട്ട റവന്യൂ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലുള്ളവരെയാണ് സ്ഥലം മാറ്റിയത്. കേസിലെ പ്രധാന പ്രതിയെന്ന കരുതുന്ന അഭിലാഷ് പിള്ള ജോലി ചെയ്യുന്നത് ഈ വകുപ്പിലാണ്.