കോട്ടയം: കോട്ടയത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാലിസ്റ്റില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകള്‍ ഡോ.ലക്ഷ്മിയുടെ പേരില്ല. കോട്ടയം ഡി.സി.സിയാണ് സാധ്യതാ പട്ടിക കെ.പി.സി.സിക്ക് അയച്ചത്.

എന്നാല്‍. ഡോ.ലക്ഷ്മിയുടെ സ്ഥാനാര്‍ത്ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് വയലാര്‍ രവിയുടെ അഭിപ്രായം തേടുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സി ജോസഫ് പറഞ്ഞു. നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പില്‍ മകള്‍ ഡോ.ലക്ഷ്മി മല്‍സരിച്ചേക്കുമെന്ന് വയലാര്‍ രവി സൂചന നല്‍കിയിരുന്നു.

രവിയുടെ മകള്‍ ഡോ.ലക്ഷ്മി കോട്ടയത്തു നിന്ന് മല്‍സരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് രവി മകള്‍ മല്‍സരിച്ചേക്കാമെന്ന സൂചന നല്‍കിയത്. മക്കള്‍ രാഷ്ട്രീയത്തോട് എതിര്‍പ്പാണെന്നും എന്നാല്‍ തങ്ങളുടേത് രാഷ്ട്രീയ കുടുംബമാണെന്നും രവി വ്യക്തമാക്കി.