vayalar_ravi-rwകണ്ണൂര്‍ : കേന്ദ്രമന്ത്രി വയലാര്‍ രവി തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍­കി. വയലാര്‍ രവി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ച് സി പി ഐ എം നല്‍കിയ പരാതിയിന്മേല്‍ മുഖ്യ തെരഞ്ഞടുപ്പു കമ്മീഷന്‍ നളിനി നെറ്റോ കണ്ണൂര്‍ ജില്ലാ കള­ക്ടര്‍ വി കെ ബാലകൃ­ഷ്­ണ­നോട് വിശദീകരണം ആവശ്യപ്പെട്ടിരു­ന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ര­ണ്ട് പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെട്ട കേന്ദ്രമന്ത്രി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍­കി­യെന്നും വരണാധികാരിയായ ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ശ്രമം ന­ട­ത്തി­യെ­ന്നു­മാ­ണ് സി പി ഐ എം പ­രാ­തി­യില്‍ പ­റ­യു­ന്ന­ത്.

ഇന്നലെ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കളക്ടര്‍ സി പി ഐ എ­മ്മി­നു­വേണ്ടി തീരുമാനമെടുക്കുന്നുവെ­ന്ന് കു­റ്റ­പ്പെ­ടു­ത്തിയിരുന്നു. ഇത്തരത്തില്‍ പെരുമാറുന്ന കളക്ടര്‍ സ്വമേധയാ മാറിനില്‍ക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടിരു­ന്നു. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലെ യൂണിയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച അദ്ദേഹം കായിക വികസനത്തിന് കോളേജിന് അഞ്ചു ലക്ഷം രൂപ നല്‍കുമെന്നും വേദിയില്‍ വച്ച് പ്രഖ്യാപിയ്ക്കുക­യു­ണ്ടായി. ഈ രണ്ടു കാ­ര്യ­ങ്ങളും തി­ര­ഞ്ഞെ­ടു­പ്പ് ച­ട്ട­ലം­ഘ­ന­മാ­യി ചൂ­ണ്ടി­ക്കാ­ട്ടി­യാണ് സി പി ഐ എം പ­രാ­തി­ നല്‍­കി­യി­രി­ക്കു­ന്നത്.

എന്നാല്‍ ആരുടെയും സമ്മര്‍ദ്ദഫലമായല്ല പ്ര­വര്‍ത്തിക്കുന്നതെന്നും സ്വതന്ത്രമായി തന്നെയാണ് താനും റവന്യൂ വകുപ്പും ചുമതല നിര്‍വ്വഹിക്കുന്നതെന്നും വി കെ ബാലകൃഷ്ണന്‍ വിശദീകരി­ച്ചു.

ഒ­ക്ടോ­ബര്‍ 17 2009