എഡിറ്റര്‍
എഡിറ്റര്‍
സ്പിരിറ്റ് ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിക്കണമെന്ന് വയലാര്‍ രവി
എഡിറ്റര്‍
Saturday 23rd June 2012 10:09am
Saturday 23rd June 2012 10:09am

ന്യൂദല്‍ഹി: മദ്യപാന ശീലത്തിനെതിരേ ബോധവത്കരണം പ്രമേയമാക്കുന്ന രഞ്ജിത്ത് ചിത്രം ‘സ്പിരിറ്റ് ‘ ദുരദര്‍ശനിലൂടെ പ്രദര്‍ശിപ്പിക്കണമെന്നു വയലാര്‍ രവി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അംബികാ സോണിക്ക് അയച്ച കത്തിലാണ് വയലാര്‍ രവി ഇക്കാര്യം ആവശ്യപ്പെട്ടത്.

മദ്യപാന ശീലത്തിനെതിരേയുള്ള നല്ല ഒരു ചലച്ചിത്രമാണിതെന്നും മദ്യപാനം മൂലമുണ്ടാകുന്ന വിപത്തുകള്‍ വ്യക്തമാക്കുന്ന ഈ ചിത്രം കാണുന്നതിലൂടെ ജനങ്ങള്‍ക്ക് നല്ല ദിശാബോധമുണ്ടാകുമെന്നും കത്തില്‍ രവി വിശദമാക്കിയിട്ടുണ്ട്.

മദ്യത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന മലയാളി സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രഞ്ജിത്ത് ഒരുക്കിയ ചിത്രമാണ് സ്പിരിറ്റ്. ബാങ്ക് ഉദ്യോഗവും മാധ്യമപ്രവര്‍ത്തനവുമൊക്കെ മടുത്ത് ഇംഗ്ലീഷ് കഥയെഴുത്തിലും ഘോ ദ സ്പിരിറ്റ് എന്ന ടിവി പരാപാടി അവതാരകനായും ജീവിതം തള്ളിനീക്കുന്ന രഘുനന്ദന്റെ കഥയാണ് സ്പിരിറ്റ് പറയുന്നത്.

മോഹന്‍ലാലിന് പുറമേ ശങ്കര്‍ രാമകൃഷ്ണന്‍, നന്ദു, തിലകന്‍, കനിഹ , ടിനി ടോം എന്നിവരും ചിത്രത്തിലുണ്ട്. വേണുവിന്റെ ഛായാഗ്രഹണവും ഷഹബാസ് അമന്റെ സംഗീതവും ചിത്രത്തിന് മിഴവേകുന്നു.