Categories

വയലാര്‍ രവി ചട്ടം ലംഘിച്ചതായി ക­ള­ക്ട­റു­ടെ അന്തിമ റിപ്പോര്‍ട്ട് നല്‍കി

vayalar_ravi-rwകണ്ണൂര്‍ : കണ്ണൂരിലെ സന്ദര്‍ശനത്തിനിടെ കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ ര­വി ന­ടത്തി­യ പ്ര­സ്­താ­വ­നകള്‍ തിരഞ്ഞെടുപ്പ് ചട്ടം ലം­ഘ­ന­മാ­ണെന്ന് കളക്ടര്‍ വി.കെ ബാലകൃഷ്ണന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓ­ഫീസര്‍ (സിഇഒ) നളിനി നെറ്റോക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ വെള്ളി­യാ­ഴ്­ച്ച­യാ­യി­രുന്നു വയലാര്‍ ര­വി­യു­ടെ വിവാ­ദ സ­ന്ദര്‍­ശനം.

കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയിലും കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ പൊതു ചടങ്ങിലും മന്ത്രി വയലാര്‍ രവി പറഞ്ഞ കാര്യങ്ങള്‍ ചട്ടലംഘനമാകാമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ കരാര്‍ ഒപ്പിടുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് തൊഴിലവസരം ലഭിക്കു­മെന്ന് കണ്ണൂര്‍ പ്രസ് ക്ല­ബ്ബിലും നിര്‍മ്മലഗിരി കോളേജിലെ പൊതുപരിപാടിയില്‍ കോളേജിന് മൈതാനം നിര്‍മ്മിക്കാന്‍ അഞ്ചുലക്ഷം രൂപ കൊടുക്കു­മെന്നും പരസ്യ പ്രസ്താവന നടത്തി­യെ­ന്ന് റി­പ്പോര്‍­ട്ട് ചൂ­ണ്ടി­ക്കാ­ണി­ക്കുന്നു.

വയലാര്‍ രവി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപിച്ച് കണ്ണൂര്‍ നിയോജകമണ്ഡലം എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം പ്രകാശന്‍ എം എല്‍ എ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ശനിയാഴ്ച തന്നെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട­ത്. അന്നു തന്നെ കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വയലാര്‍ രവി ചട്ടം ലംഘിച്ചി­ട്ടുണ്ടാകാ­മെ­ന്ന് റി­പ്പോര്‍­ട്ട് ചെ­യ്­തി­രുന്നു.

ഒ­ക്ടോ­ബര്‍ 20 2009

Comments are closed.