കൊച്ചി: സ്വാശ്രയ പ്രവേശനത്തില്‍ സ്വകാര്യമാനേജ്‌മെന്റുകള്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി. ഇത്തരത്തിലുള്ള ചിന്ത ഒരു പാര്‍ട്ടിക്കും ഭൂഷണല്ല.

50 ശതമാനം സീറ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ്വാശ്രയ പി.ജി പ്രവേശനത്തിന്റെ പേരില്‍ അനാവശ്യബഹളങ്ങള്‍ക്ക് നില്‍ക്കാതെ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ച് അര്‍ഹമായ സീറ്റുകള്‍ നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

കോളജുകള്‍ നടത്തിക്കൊണ്ടുപോകാനാവശ്യമായ ഫീസ് പിരിക്കാന്‍ മാനേജ്‌മെന്റുകളെ അനുവദിക്കണം. സംസ്ഥാന ബജറ്റ് കോട്ടയം-മലപ്പുറം ബജറ്റാണെന്ന പ്രതിപക്ഷ ആരോപണം വര്‍ഗീയച്ചുവയുള്ളതാണെന്നും വയലാര്‍ രവി പറഞ്ഞു.