ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനല്ലാത്ത രാജ്യങ്ങളില്‍  നിന്നുള്ള കുടിയേറ്റത്തെ നിയന്ത്രണമേര്‍പ്പെടുത്താനുള്ള  തീരുമാനത്തില്‍ ഇന്ത്യ ബ്രിട്ടനെ ആശങ്ക അറിയിച്ചു. ഇന്ത്യയില്‍  സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ്‌ കുടിയേറ്റകാര്യമന്ത്രി ഡാമിയന്‍ ഗ്രീനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ഇന്ത്യയെ മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യരുതെന്ന്‌ ബ്രിട്ടീഷ്‌ മന്ത്രിയോട്‌ ആവശ്യപ്പെട്ടതായി വയലാര്‍ രവി പറഞ്ഞു. കുടിയേറ്റ നിബന്ധനകളില്‍ വരുത്തുന്ന മാറ്റം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും ഉദ്യോഗാര്‍ഥികളെയും ദോഷകരമായി ബാധിക്കുന്നില്ലെന്ന്‌ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വയലാര്‍ രവി  അറിയിച്ചു.