ന്യൂദല്‍ഹി: കെ.പി.സി.സി പുന:സംഘടന തുഗ്ലക് പരിഷ്‌കാരമാകരുതെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. എല്ലാ ഡി.സി.സി, കെ.പി.സി.സി ഭാരവാഹികളും മാറണമെന്ന അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

Subscribe Us:

എം.എല്‍.എ ആയതിനാല്‍ കെ.പി.സി.സി ഭാരവാഹിത്വം ലഭിക്കില്ലെന്നതിനാല്‍ ചിലര്‍ മുഴുവന്‍ അംഗങ്ങളെയും മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നുണ്ട്. ഇത് തുഗ്ലക് പരിഷ്‌കാരമാകും. നേരത്തെ ഒരു തവണ മുഴുവന്‍ അംഗങ്ങളെയും മാറ്റി കെ.പി.സി.സി പുന:സംഘടിപ്പിച്ചിരുന്നു. അത് വിജയം കാണാത്തതിനെ തുടര്‍ന്ന് പകുതിപ്പേരെ മാറ്റുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഈ പാര്‍ട്ടി ആരുടെയും കുത്തകയല്ല. എല്ലാവരും കൂടിയാലോചിച്ചശേഷമേ തീരുമാനങ്ങള്‍ ഉണ്ടാകാവൂ. ഓരോരുത്തരും അവരവരുടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുകയും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്യുന്നുണ്ടെന്നും വയലാര്‍ രവി കുറ്റപ്പെടുത്തി.