ന്യൂദല്‍ഹി: കണ്ണൂരില്‍ തദ്ദേശഭരണതിരഞ്ഞെടുപ്പ്് കാര്യക്ഷമമായി നടക്കണമെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. കേരള പോലീസിന് ചില പരിമിതികളുണ്ടെന്നും സ്വതന്ത്രമായി വോട്ടുചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കേണ്ടത് ആവശ്യമാണെന്നും വയലാര്‍ രവി അഭിപ്രായപ്പെട്ടു.

ലോട്ടറി വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടക്കുന്നത് ഒത്തുകളിയാണ്. ഇതില്‍ ലോട്ടറിമാഫിയക്കും പങ്കുണ്ട്. അന്യസംസ്ഥാന ലോട്ടറിസംബന്ധിച്ച് കേന്ദ്രത്തിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വയലാര്‍ രവി പറഞ്ഞു.

Subscribe Us: