Categories

സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പടിസ്ഥാനത്തിലല്ലെന്ന് വയലാര്‍ രവി

തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പടിസ്ഥാനത്തില്‍ അല്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസില്‍ പാര്‍ലമെന്ററി രംഗത്തും സംഘടനാരംഗത്തും ചെറുപ്പക്കാരുടെ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്നതാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഈ നിലപാടിനോട് താനും യോജിക്കുന്നു. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ രാഹുല്‍ഗാന്ധി ഇടപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയാകാന്‍ വേണ്ടിയല്ല രമേശ് ചെന്നിത്തല മത്സരിക്കുന്നത്. അദ്ദേഹം ഈ നിയമസഭയില്‍ ഉണ്ടാവണമെന്നാഗ്രഹമുള്ളതുകൊണ്ടാണ് ഹൈക്കമാന്‍ഡ് അദ്ദേഹത്തോട് മത്സരിക്കാന്‍ പറഞ്ഞത്.

എം.എം. ഹസന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തികളുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു വയലാര്‍ രവിയുടെ മറുപടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.