Categories

സമരം ചെയ്യുന്ന പൈലറ്റുമാര്‍ക്കെതിരേ കര്‍ശന നടപടി: വയലാര്‍ രവി

‘ പൈലറ്റുമാര്‍ നടത്തുന്ന സമരം ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. യാത്രക്കാരോട് യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത രീതിയിലുള്ള സമരമാണിത്. നേരത്തേ തന്നെ പൈലറ്റുമാരോട് ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഒന്നരമണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു’

‘ പൈലറ്റുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കാമെന്നും പറഞ്ഞിരുന്നു. ആവശ്യത്തിന് ജോലിസമയം ലഭിക്കുന്നില്ല എന്നായിരുന്നു പൈലറ്റുമാരുടെ പരാതി. അത് പരിഹരിച്ചുകഴിഞ്ഞു. എന്നാല്‍ ഭീഷണിരൂപത്തിലാണ് ഇപ്പോള്‍ അവര്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്.’

‘ രാജ്യത്ത് ഏറ്റവുമധികം തുക ശമ്പളമായി ലഭിക്കുന്നത് പൈലറ്റുമാരാണ്. നിലവിലെ നിയമങ്ങള്‍ ലംഘിക്കുവാന്‍ പൈലറ്റുമാരെ അനുവദിക്കില്ല. സര്‍ക്കാറിനെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പൈലറ്റുമാര്‍. എയര്‍ ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ മാത്രമാണ് സമരത്തിലുള്ളത്. അത് തടയുക തന്നെ ചെയ്യും’

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.