പോസ്റ്റര്‍ വിവാദം: പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ വയലാര്‍ രവി
കോഴിക്കോട്: കണ്ണൂരില്‍ കെ. സുധാകരന്‍ എം.പിക്ക് അനുകൂലമായി പോസ്റ്റര്‍ പതിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കേന്ദ്രമന്ത്രി വയലാര്‍ രവി രംഗത്തെത്തി. പൊതുപ്രവര്‍ത്തകരോട് പോലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നും എന്തും ചെയ്യാനുള്ള അധികാരം പോലീസിനുണ്ടെന്ന എന്ന ചിന്താഗതി മാറണമെന്നും വയലാര്‍ രവി പറഞ്ഞു.
കണ്ണൂര്‍ എ.ആര്‍ ക്യാമ്പ് ആസ്ഥാനത്ത് കെ. സുധാകരന്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡ് എസ്.പി അനൂപ് കുരുവിളയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു. വീണ്ടും ബോര്‍ഡ് പുനഃസ്ഥാപിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
അതേസമയം, കമ്യൂണിസത്തെ ക്രസ്തു മതത്തോടും പ്രകാശ് കാരാട്ടിനെ ക്രിസ്തുവിനോടും ഉപമിച്ചു കൊണ്ടുള്ള സി.പി.ഐ.എം നേതാവ് എം.വി ജയരാജന്റെ പ്രസ്താവന ശരിയല്ലെന്ന് വയലാര്‍ രവി പറഞ്ഞു. മറ്റുള്ളവരുടെ ചിന്തകളെ പ്രയാസപ്പെടുത്തുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കുന്നത് ശരിയല്ലെന്നാണ് അതിനോട് അദ്ദേഹം പ്രതികരിച്ചത്.
സുധാകരനെ പ്രകീര്‍ത്തിച്ച പോലീസിന്റെ പോസ്റ്റര്‍ വിവാദമാകുന്നു
കാരാട്ടിന് യേശുവിന്റെ സ്ഥാനം, കമ്മ്യൂണിസം ക്രിസ്തുമതവും
Malayalam News
Kerala News in English

January 30th, 2012 at 10:34 am
രാഷ്ട്രീയക്കാര്‍ക്ക് ബോര്‍ഡു വച്ച് കൊടുക്കലാണോ പോലീസിന്റെ പണി? പൊതുപ്രവര്‍ത്തകരോട് പോലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണം എന്ന് പറഞ്ഞാല്‍ വിട് പണി ചെയ്യണം എന്നാണോ അര്‍ഥം? ഒരേ തൂവല്‍ പക്ഷികളായത് കൊണ്ടാകും പൊതുപ്രവര്‍ത്തകരോട് പ്രത്യേക സ്നേഹം. പൊതു ജനങ്ങളോട് പോലീസ് എങ്ങനെ പെരുമാറുന്നു എന്ന് താങ്കള്‍ക്ക് അറിയേണ്ടതില്ലല്ലോ?