ആലപ്പുഴ: സംസ്ഥാനത്ത് വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ശ്രമമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി കുറ്റപ്പെടുത്തി. കത്തോലിക്കാ സഭയ്‌ക്കെതിരേ പിണറായി നടത്തുന്ന കടന്നാക്രമണം ഇതിനു തെളിവാണെന്നും ഇത്രയും അഴിമതി നിറഞ്ഞ സര്‍ക്കരാര്‍ സംസ്ഥാനം ഭരിച്ചിട്ടില്ലെന്നും വയലാര്‍ രവി ആരോപിച്ചു.

സഭയ്‌ക്കെതിരായ പിണറായിയുടെ പ്‌സ്താവനയില്‍ മാര്‍ ജോസഫ് പൗവ്വത്തിലും പ്രതിഷേധിച്ചിരുന്നു. സഭകളെ വിഭജിച്ച രണ്ടാക്കാനുള്ള ശ്രമമാണെന്ന് പിണറായിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും സഭ സി പി ഐ എമ്മിനെ ഭയത്തുന്നില്ലെന്നും പൗവ്വത്തില്‍ വ്യക്തമാക്കിയിരുന്നു.

പുരോഹിതര്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുരോഹിത കുപ്പായം അഴിച്ചുവയ്ക്കണമെന്ന പിണറായി വിജയന്റെ പ്രസ്താവന വന്‍ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു.