തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കുള്ള ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നതുതന്നെയാണ് തന്റെയും അഭിപ്രായം എന്നും മന്ത്രി പറഞ്ഞു.

എന്‍ഡോസള്‍ഫാനെതിരെ കേന്ദ്ര കൃഷിമന്ത്രി കെ.വി തോമസ് എടുത്ത നിലപാടിനെതിരെ വയലാര്‍ രവിയും രംഗത്ത് വന്നിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കേരളത്തിനുള്ള ആശങ്ക പ്രധാനമന്ത്രിയെയും കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിനെയും നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കൃഷിമന്ത്രിയെ നേരില്‍ കാണാനുള്ള സമയവും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനു പുറമേ മറ്റുസംസ്ഥാനങ്ങളിലും നിരോധനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്നും വയലാര്‍ രവി പറഞ്ഞു.