എഡിറ്റര്‍
എഡിറ്റര്‍
ദേശ്മുഖ് എന്‍.എസ്.എസ് ആസ്ഥാനത്ത് പോയത് ശരിയായില്ല: വയലാര്‍ രവി
എഡിറ്റര്‍
Friday 1st February 2013 11:42am

കൊച്ചി: തെരഞ്ഞെടുപ്പ് കാലത്ത് വിലാസ് റാവു ദേശ്മുഖ് എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയത് ശരിയായില്ലെന്ന് കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവി.

Ads By Google

ഇക്കാര്യത്തില്‍ തന്റെ എതിര്‍പ്പ് അന്നേ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ്-എന്‍.എസ്.എസ് തിരഞ്ഞെടുപ്പ് ധാരണയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്‍.എസ്.എസുമായി ധാരണയുണ്ടാക്കാനാണ് വിലാസ്‌റാവു ദേശ്മുഖ് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസുമായി ധാരണയുണ്ടായിരുന്നു. രമേശ് ചെന്നിത്തല മന്ത്രിയാകുമെന്നായിരുന്നു ധാരണ. രമേശ് ചെന്നിത്തല മന്ത്രിയാവണമെന്നാണ് തന്റെ അഭിപ്രായം.

എ.കെ ആന്റണിക്കും ഇതേ നിലപാടാണ്. എന്നാല്‍ മന്ത്രിയാവാനില്ലെന്ന് രമേശ് ചെന്നിത്തലയാണ് പറഞ്ഞതെന്നും കുര്യന്‍ പറഞ്ഞിരുന്നു.

അതേസമയം രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിയാകണമെങ്കില്‍ അദ്ദേഹം മാത്രം വിചാരിച്ചാല്‍ മതിയെന്നും വയലാര്‍ രവി പറഞ്ഞു.

Advertisement