Administrator
Administrator
വയലാര്‍ രവി വൈക്കോയുമായി ചര്‍ച്ച നടത്തി
Administrator
Saturday 24th December 2011 2:47pm

vayalar-raviതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വയലാര്‍ രവിയും എം.ഡി.എം.കെ നേതാവ് വൈക്കോയും തമ്മില്‍ ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആയിരുന്നു ചര്‍ച്ച.

അണക്കെട്ടു പ്രതീകാത്മകമായി തകര്‍ത്തതും അണക്കെട്ടു പൊളിക്കുമെന്ന കേരളത്തിലെ ഒരു മന്ത്രിയുടെ പ്രസ്താവനയുമായാണ് പ്രശ്‌നത്തിന് കാരണമെന്ന് വൈക്കോ അറിയിച്ചതായി വയലാര്‍ രവി പറഞ്ഞു. എന്നാല്‍ കേരളത്തിലെ ഒരു നേതാവും ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് വൈകോയെ അറിയിച്ചതായി വയലാര്‍ രവി പറഞ്ഞു. വൈകോ നിലപാട് ആവര്‍ത്തിച്ചപ്പോള്‍ ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് അറിയിച്ചതായി വൈക്കോ പറഞ്ഞു.

ചര്‍ച്ച അരമണിക്കൂറോളം നീണ്ടുനിന്നു.

Malayalam News

Kerala News In English

Advertisement