ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവന പ്രകോപനപരമെന്ന് കേന്ദ്രമന്ത്രി വലയാര്‍ രവി. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഭാഗത്തു നിന്നും ഇത്തരം പ്രസ്താവന ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം ദല്‍ഹിയില്‍ വ്യക്തമാക്കി.

ചിദംബരത്തിന്റെ പ്രസ്താവന പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ചിദംബരമല്ല, പ്രധാനമന്ത്രിയാണ് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞത്. രാഷ്ട്രീയ പക്വതയില്ലാത്ത ഇത്തരം പ്രസ്താവന ചിദംബരത്തില്‍ നിന്നുണ്ടായത് നിര്‍ഭാഗ്യകരമാണ്. കേരളത്തിലെ എം.പിമാര്‍ ഇതുവരെ തമിഴ്‌നാടിനോ അവിടത്തെ ജനങ്ങള്‍ക്കോ എതിരായി ഒരു പ്രസ്താവന പോലും നടത്തിയിട്ടില്ല. കോടതി വിധി എന്തായിരിക്കുമെന്ന് മുന്‍കൂട്ടിപ്പറയുന്നത് കോടതി വിധികളെ സ്വാധീനിക്കും. ഇത് കോടതിയുടെ നിഷ്‌കപക്ഷതയെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

Malayalam news