Administrator
Administrator
കണ്ണൂര്‍ കലക്ടര്‍ മാറണം: വയലാര്‍ രവി
Administrator
Friday 16th October 2009 7:40pm

vayalar_ravi-rw

കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ടുകള്‍ ഉണ്ടാക്കുന്നതിനെതിരെ നടപടിയെടുക്കാതിരിക്കുന്ന ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറുന്നതാണ് നല്ലതെന്ന് കേന്ദ്ര പ്രവാസി സഹമന്ത്രി വയലാര്‍ രവി. വ്യാപകമായി കള്ളവോട്ടുകള്‍ നിര്‍മ്മിച്ച് ജയിക്കുകയെന്ന തന്ത്രമാണ് സി.പി.ഐ.എം കണ്ണൂരില്‍ പയറ്റുന്നത്. മണ്ഡലത്തിനു പുറത്തുള്ള വോട്ടര്‍മാരെ കൂട്ടത്തോടെ കൊണ്ടു വന്ന് ചേര്‍ക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം പതിനായിരത്തിലേറെ പേരാണ് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. ഇത് ജനാധിപത്യ നിഷേധമാണ്.
കലക്ടര്‍ എന്തു ചെയ്യുന്നു എന്ന ചോദ്യം പ്രസക്തമാണ്. കലക്ടറുടെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ചയുണ്ട്. ഈ സാഹചര്യത്തില്‍ കലക്ടര്‍ അദ്ദേഹത്തിന്റെ പദവിയില്‍ നിന്ന് സ്വയം മാറി നില്‍ക്കുന്നതാണു നല്ലത്. വിജയത്തെ കുറിച്ച് യു.ഡി.എഫിന് സംശയമില്ലെന്നും പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കവെ വയലാര്‍ രവി പറഞ്ഞു.

Advertisement