thomasതിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സാ­ഹ്യത്യ അവാര്‍ഡ് ഡോ. എം. തോമസ് മാത്യു­വിന് ലഭിച്ചു. ‘മാരാര്‍- ലാവണ്യാനുഭവത്തിന്റെ യു­ക്തി ശില്‍പം’ എന്ന കൃ­തി­യാണ് ഡോ. എം. തോമസ് മാത്യു­വി­നെ അ­വാര്‍­ഡി­നര്‍­ഹ­മാ­ക്കി­യത്. കുട്ടിക്കൃഷ്ണമാരാരെ കുറിച്ചുള്ള വിമര്‍ശനാത്മക പഠനമാണ് പുസ്തകം. 25000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയുമാണ് അവാര്‍ഡ്.

തന്റെ സാഹിത്യാന്വേഷണത്തെ വളരെയധികം സ്വാധീനിച്ച വ്യക്തിയാണ് കുട്ടിക്കൃഷ്ണ മാരാര്‍ എന്ന് അവാര്‍ഡ് ലഭിച്ച ശേഷം തോമസ് മാത്യു പ്രതികരിച്ചു. മാരാരുടെ ശൈലി താന്‍ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ­റഞ്ഞു. അര്‍ഹതയുള്ള മറ്റു കൃതികളില്‍ നിന്ന് തന്റെ പുസ്തകം അവാര്‍ഡിനായി തിരഞ്ഞെടുത്തതി­നെ ആദരിക്കുന്നു. അവാര്‍ഡുകള്‍ ഒരിക്കലും പഠനത്തെ സ്വാധീനിക്കില്ലെന്നും ഇനിയും വായിക്കാനും പഠിക്കാ­നും ഒരുപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.