കുവൈത്ത് : മലയാളത്തിന്റെ പ്രിയ കവി ശ്രീ.വയലാര്‍ രാമവര്‍മ്മയുടെ അനുസ്മരണാര്‍ത്ഥം കേരള അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടി ‘ഈ മനോഹര തീരത്ത്’ നവംബര്‍ മൂന്നിന് വ്യാഴാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ അബ്ബാസിയ റിഥം ഹാളില്‍ അരങ്ങേറും. പരിപാടിയുടെ മുഖ്യ ഇനമായ ‘വയലാര്‍ കവിത പാരായണ മത്സരം’ ജൂനിയര്‍,സീനിയര്‍ തലങ്ങളില്‍ വെവേറെയായിട്ടാണു നടക്കുക.

മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കു വേണ്ടിയുള്ള രെജിസ്‌ട്രേഷന്‍ ആരഭിച്ചതായി സെക്രട്ടറി ഷാജി രഘുവരന്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍്പര്യമുള്ളവര്‍ക്ക് 66383079, 99330267 എന്നി നമ്പരുകളില്‍ ബന്ധപെടാവുന്നതാണ്. uakalam@gmail.com എന്ന ഇമെയില്‍ അഡ്രസ്സ് വഴിയും രെജിസ്‌ട്രേഷന്‍ സാധ്യമാണ്. ഒക്ടോബര്‍ 31 വരെയാണ് രെജിസ്‌ട്രേഷന്‍ സമയപരിധി.
പരിപാടിയുടെ വിജയത്തിനായി സെമിന്‍ ആസ്മിന്‍, മണികണ്ഠന്‍ എടക്കാട്,എന്നിവരുടെ നേതൃത്വത്തില്‍ പ്രോഗ്രാം കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തനമാരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.