കൊച്ചി: പ്രമുഖ നാടകകൃത്ത് വയലാ വാസുദേവന്‍ പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നാടകകൃത്ത് ശങ്കരപ്പിള്ളയുടെ ശിഷ്യനായ വാസുദേവന്‍ പിള്ള സ്‌ക്കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടറായിരുന്നു.

നാടക മേഖലകളിലെ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധനേടിയിട്ടുണ്ട്. ഒമ്പത് സംസ്ഥാന അവാര്‍ഡുകളും മൂന്ന് ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം ജേതാവുകൂടിയാണദ്ദേഹം.

അഗ്നി, വിശ്വദര്‍ശനം, തുളസീരവം, ഇതിലേ ഇതിലെ, വരവേല്‍പ്പ്, കുചേല ധാര, സൂത്രധാര തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ രചനകളാണ്. ജപ്പാനിലെ മെയ്ജി സര്‍വ്വകലാശാലയില്‍ വിസിറ്റിംങ് പ്രഫസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

സംസ്‌കാരം നാളെ വൈകുന്നേരം ചെറുതുരുത്തിയില്‍ നടക്കും.