എഡിറ്റര്‍
എഡിറ്റര്‍
വാക്‌സിന്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ആശുപത്രിയില്‍ ‘സുഖവാസത്തില്‍’; വിമര്‍ശനവുമായി വിജിലന്‍സ് കോടതി
എഡിറ്റര്‍
Thursday 4th May 2017 5:05pm


തിരുവനന്തപുരം: വാക്‌സിന്‍ അഴിമതി കേസില്‍ വിജിലന്‍സ് കോടതി ശിക്ഷിച്ച ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍മാര്‍ കഴിയുന്നത് ആശുപത്രിയില്‍. കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ടിട്ടും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുവരും ആശുപത്രിയില്‍ കഴിയുന്നത്.


Also read ഹൈദരാബാദില്‍ റേഡിയോ ജോക്കി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവായ ആര്‍മി മേജര്‍ അറസ്റ്റില്‍


ശിക്ഷിക്കപ്പെട്ടവര്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലാതെയാണ് ആശുപത്രിയില്‍ കഴിയുന്നതെന്ന മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. നിലവിലുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കൊടതിയില്‍ മൊഴി നല്‍കിയത്.

വാക്‌സിന്‍ ഇടപാടുമായ് ബന്ധപ്പെട്ട് ഒന്നര കോടിയോളം രൂപയുടെ നഷ്ടം വരുത്തിവച്ചതിന് ഡയറക്ടര്‍മാരായിരുന്ന ഡോ. രാജന്‍, ഡോ. ശൈലജ എന്നിവരെയായിരുന്നു കോടതി കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കോടതി ചോദിച്ചു.

ഇവരുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്നും ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതി വിധി വന്നതിന് പിന്നാലെ ജയിലില്‍ പോകാതെ ഇരുവരെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും ആദ്യം ഫോര്‍ട്ട് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിക്കുകയായിരുന്നു.

Advertisement