എഡിറ്റര്‍
എഡിറ്റര്‍
വാക്സിന്‍ അഴിമതി: ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍മാര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 50 ലക്ഷം രൂപ പിഴയും
എഡിറ്റര്‍
Tuesday 2nd May 2017 7:51pm

 

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് ബി വാക്സിന്‍ അഴിമതി കേസില്‍ മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍മാരെ വിജിലന്‍സ് കോടതി അഞ്ച് വര്‍ഷം കഠിന തടവിന് വിധിച്ചു. ഡോ.വി.കെ രാജന്‍, ഡോ.കെ ശൈലജ എന്നിവരെയാണ് കോടതി അഞ്ച് വര്‍ഷം തടവിനും 50 ലക്ഷം രൂപ പിഴയടക്കാനും വിധിച്ചത്.


Also read ‘ഈ കണ്ടതും കേട്ടതുമൊന്നുമല്ല ഉത്തരകൊറിയ എന്ന സത്യം’; ഉത്തരകൊറിയന്‍ യാത്രാനുഭവം പങ്കുവെച്ചുള്ള വീഡിയോ വൈറലാകുന്നു 


2002 ഹെപ്പറ്റൈറ്റിസ് ബി വാക്സിന്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്നായിരുന്നു കേസ്. വാക്സിന്‍ വാങ്ങിയതുമായ് ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്തുവന്നതോടെയാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

വാക്സിന്‍ കമ്പനികളെ സഹായിക്കാന്‍ തിരുവനന്തപുരത്ത് രേഖകളില്‍ തിരിമറി നടത്തിയാണ് അധിക വാക്സിന്‍ വാങ്ങിയിരുന്നത്.


Dont miss ബാഹുബലി ചിത്രീകരണം; കണ്ണവം വനമേഖലയില്‍ വരുത്തിയത് വന്‍ പരിസ്ഥിതി നാശം; പൂര്‍വ്വസ്ഥിതിയിലാകാന്‍ വേണ്ടത് എഴുപതിലധികം വര്‍ഷങ്ങള്‍ 


വാക്സിന്‍ ഉപയോഗിക്കാന്‍ തയ്യാറാകാതിരുന്ന ഡോക്ടര്‍മാരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കമ്പനികളെ വഴിവിട്ട് സഹായിച്ചതെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതി വിധി.

Advertisement