വട്ടവട: പി പി തങ്കച്ചന്‍ ബിനാമി പേരില്‍ ഭൂമി കയ്യേറിയതായി സിപിഐ എം ആരോപിക്കുന്ന വട്ടവടയില്‍ വില്ലേജ് ഓഫീസില്‍ നിന്ന് ഭൂരേഖകള്‍ കാണതായി. സി പിഐ എം ആരോപണം പുറത്തു വന്നയുടെനെയാണ് ഭൂരേഖകള്‍ കാണതായത് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.

വട്ടവടയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് യു ഡി എഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ ബിനാമി പേരില്‍ ഭൂമി കയ്യേറിയതായി സിപിഐ എം ആരോപിച്ചത്. തങ്കച്ചന്‍ കൃഷിമന്ത്രിയായിരുന്നപ്പോള്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ ഇവിടെ വൈദ്യുതികണക്ഷന്‍ നല്‍കുകയും കൃഷിവകുപ്പ് നേരിട്ട് ചെക്ക്ഡാം നിര്‍മ്മിച്ചതായും പാര്‍ട്ടി ആരോപിച്ചിരിന്നു.

ഭൂരേഖകള്‍ കാണതായത് വട്ടവടയിലെ ഭൂ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. ഭൂരേഖകള്‍ കാണതായത് ആസുത്രിതമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എംഎം മണി ആവശ്യപ്പെട്ടു. സംഭവത്തിലെ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.