Categories

അച്ഛ­ന്റെ മര്‍ദ­നം കത്തി­കൊ­ണ്ട്; നാലാം ക്ലാ­സു­കാര­ന് ഗു­രു­ത­രമായ പ­രിക്ക്

സ്വന്തം ലേഖകന്‍
തിരു­വ­ന­ന്ത­പുരം: മ­ദ്യ­പി­ച്ചെത്തി­യ പി­താ­വി­ന്റെ വ­ക മക­ന് ക്രൂ­ര മര്‍­ദ­നം, കത്തി­കൊണ്ടും വടി­കൊ­ണ്ടും മര്‍­ദ­ന­മേ­റ്റ് ഗു­രു­ത­രമാ­യ പ­രി­ക്കു­ക­ളോടെ മക­നെ അ­വ­ശ­നി­ല­യില്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു. ബീഡി കാണാതെ പോയ­തി­നാ­ണ് എട്ടു വയ­സു­കാ­ര­നാ­യ ഡാ­നി­യ­ലിനെ പിതാവ് വട്ട­പ്പാറ ഒഴു­തു­പാറ തച്ചൂര്‍ വീട്ടില്‍ മൈ­ക്കി­ള്‍ തെ­ങ്ങില്‍ കെ­ട്ടി­യി­ട്ട് മര്‍­ദി­ച്ചത്. പൃഷ്ട ഭാഗം കത്തി­കൊ­ണ്ടു വ­രി­ഞ്ഞു കീറിയ നി­ല­ാ­യ ഡാ­നി­യ­ല്‍ എ­സ് യു ഡി ആ­ശു­പ­ത്രി­യില്‍ ക­ഴി­യു­ക­യാണ്.

ഡാനി­യ­ലിന്റെ അമ്മ ഗള്‍ഫില്‍ വീട്ടുജോലി­ക്കാ­രി­യാ­ണ്. വ­ടി­ക്ക് പക­രം ക­ത്തി ഉ­പ­യോ­ഗി­ച്ചാണ് മൈ­ക്കള്‍ ഡാ­നി­യ­ലി­നെ മര്‍­ദി­ച്ച­ത്. നാട്ടു­കാര്‍ പോലീ­സില്‍ വിവ­ര­മ­റി­യിച്ച ശേഷ­മാണ് സംഭവം പുറം­ലോ­ക­മ­റി­ഞ്ഞ­ത്.

തന്നെ വീ­ട്ടു­വ­ള­പ്പിലെ തെങ്ങില്‍ കെട്ടി­യിട്ട ശേഷ­മാ­യി­രുന്നു മര്‍­ദ്ദ­ന­മെ­ന്ന് ഡാ­നി­യല്‍ പ­റ­യുന്നു. ­വേ­ദന കൊണ്ടു പുളഞ്ഞ ഡാനി­യ­ലിനെ രക്ഷി­ക്കാന്‍ മുത്തശ്ശി തങ്ക­മ്മയും അനു­ജത്തി ഡാലിയും എത്തി­യെ­ങ്കിലും മൈക്കിള്‍ ഇവരെ വിര­ട്ടി­യോ­ടി­ച്ചു. വട്ട­പ്പാറ എല്‍.­എം.എ എല്‍.പി.എസിലെ വിദ്യാര്‍ഥി­യായ ഡാനി­യ­ലിനെ ഇതിനു മുന്‍പും പിതാവ് മൈക്കിള്‍ ക്രൂര­മായി മര്‍ദ്ദി­ച്ചി­ട്ടു­ണ്ടെ­ന്ന് മുത്ത­ശ്ശി പ­റ­യു­ന്നു.

ഇടിഞ്ഞു വീഴാ­റായ വീ­ട്ടില്‍ മുത്ത­ശ്ശി­യോടും അനു­ജ­ത്തി­യോ­ടു­മൊ­പ്പ­മാണ് ഡാനി­യല്‍ താമ­സി­ക്കു­ന്ന­ത്. ഇ.എം.­എസ് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ഇവര്‍ക്ക് വീട­നു­വ­ദി­ച്ചി­ട്ടു­ണ്ടെ­ങ്കിലും വീടു­പ­ണി­യു­ന്ന­തി­നായി അനു­വ­ദിച്ച പണം മൈക്കിള്‍ ദുര്‍വി­നി­യോഗം ചെ­യ്­ത­തായി നാട്ടു­കാര്‍ പറ­യു­ന്നു. ഡാനി­യ­ലിന്റെ മൊഴി­യുടെ അടി­സ്ഥാ­ന­ത്തില്‍ ശിശു പീഠ­ന­ത്തി­നെ­തിരെ കേസെ­ടു­ത്ത­തായി വട്ട­പ്പാറ പോലീസ് അറി­യി­ച്ചു.

സംഭ­വ­ത്തില്‍ ആവ­ശ്യ­മായ നട­പ­ടി­കള്‍ സ്വീക­രി­ക്കു­മെന്ന് വനിതാ കമ്മീ­ഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.­ശ്രീ­ദേവി അറി­യി­ച്ചു. സംഭ­വ­ത്തി­നെ­തിരെ വിവിധ മനു­ഷ്യാ­വ­കാശ സംഘ­ട­ന­കളും രംഗ­ത്തെ­ത്തിയിട്ടു­ണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.