ന്യൂയോര്‍ക്ക്: വൈദ്യശാസ്ത്രനോബേല്‍ വിജയി റോബര്‍ട്ട് ജി എഡ്വേര്‍ഡിനെതിരേ വത്തിക്കാന്‍ സഭ രംഗത്തെത്തി. എഡ്വേര്‍ഡിന്റെ പരീക്ഷണങ്ങള്‍ കമ്പോളത്തില്‍ അണ്ഡവില്‍പ്പനയെ സഹായിച്ചുവെന്നാണ് വത്തിക്കാന്റെ സദാചാരസമിതി ആരോപിച്ചിരിക്കുന്നത്.

റോബേര്‍ട്ടിന്റെ കണ്ടുപിടുത്തം വിപണിയില്‍ വന്‍തോതിലുള്ള അണ്ഡവില്‍പ്പനയ്ക്ക് കാരണമായി. മനുഷ്യകുലത്തിലെ സദാചാരമൂല്യങ്ങള്‍ക്കെതിരാണ് എഡ്വേര്‍ഡിന്റെ കണ്ടുപിടുത്തങ്ങളെന്നും സഭ ആരോപിച്ചു. കുട്ടികളില്ലാത്തവര്‍ക്കര്‍ക്ക് ശാശ്വതപരിഹാരം നല്‍കാന്‍ എഡ്വേര്‍ഡിന്റെ കണ്ടുപിടുത്തങ്ങള്‍ ഉതകുന്നതല്ലെന്നും ഇത് ഒട്ടനവധി സംശയങ്ങളുണര്‍ത്തുന്നതാണെന്നും വത്തിക്കാന്‍ സദാചാരസമിതിയുടെ വക്താവ് ഇഗ്നേഷ്യാ കരാസ്‌കേ വ്യക്തമാക്കി.