രാജസ്ഥാന്‍: ജനങ്ങളില്‍ രാജ്യസ്നേഹം വളര്‍ത്താന്‍ പുതിയ പദ്ധതികളുമായി രാജസ്ഥാന്‍ സര്‍ക്കാര്‍.

പട്ടികജാതി, പട്ടിക വിഭാഗത്തിലെ കുട്ടികള്‍ക്കായുള്ള ഹോസ്റ്റലുകളില്‍ ഇനി മുതല്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു.

കുട്ടികളിലെ രാജ്യസ്നേഹം ഉണര്‍ത്തുന്നതിനായി സാമൂഹിക നീതി വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും അതിനോടനുബന്ധപ്പെട്ട ഹോസ്റ്റലുകളിലും പ്രഭാതപ്രാര്‍ത്ഥനക്കൊപ്പം ദേശീയഗാനം ആലപിക്കുന്നത് കൂടി ഉള്‍പ്പെടുത്തണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.


Dont Miss ഷെഫിന്‍ ജഹാന് ഹാദിയയെ കാണാന്‍ കോടതി അനുമതി നല്‍കിയിട്ടില്ല: നിയമപോരാട്ടത്തില്‍ ഇതുവരെയുള്ള വിജയം തന്റേതെന്ന് പിതാവ് അശോകന്‍


എകദേശം 800 ലധികം ഹോസ്റ്റലുകള്‍ സാമൂഹിക നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. ഇവിടങ്ങളിലായി 40000 ത്തോളം കുട്ടികള്‍ താമസിക്കുന്നുമുണ്ട്്. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച സമയത്ത്് മുഖ്യമന്ത്രി വസുന്ദരരാജ സിന്ദ്യയുടെ നേതൃത്വത്തില്‍ 50000 ത്തോളം പേര്‍ ചേര്‍ന്ന് ദേശീയഗാനമലപിച്ചിരുന്നു.

മാത്രമല്ല ജയ്പൂരിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹോസ്റ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.