Administrator
Administrator
നാടക പ്രവര്‍ത്തകന്‍ വാസു പ്രദീപ് അന്തരിച്ചു
Administrator
Tuesday 3rd May 2011 10:41am

vasu-pradeepകോഴിക്കോട്: പ്രശസ്ത നടനും നാടക പ്രവര്‍ത്തകനുമായ വാസുപ്രദീപ് അന്തരിച്ചു. 57 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

150ഓളം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 20ഓളം നാടകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. നാടകത്തിന്റെ ദൃശ്യ സാധ്യതകളും ആധുനിക സങ്കേതങ്ങളും ഉപയോഗപ്പെടുത്തി അതിനെ ആധുനിക വത്കരിക്കാന്‍ ശ്രമിച്ച വാസുപ്രദീപ് നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം അഞ്ചുതവണ അദ്ദേഹത്തിന് ലഭിച്ചു. വാസു പ്രദീപ് സംഘാടകനായ പ്രദീപ്-ആര്‍ട്‌സ് കോഴിക്കോട്ടെ കലാ സാസ്‌കാരിക കേന്ദ്രമായിരുന്നു.

തിക്കോടിയന്‍, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, നെല്ലിക്കോടന്‍, ബാലന്‍ കെ. നായര്‍ തുടങ്ങിയവരുടെ സഹപ്രവര്‍ത്തകനായിരുന്നു.

Advertisement