ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പുറാലിക്കിടെ വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രസംഗം നടത്തിയതിന് ബി ജെ പി എം പി വരുണ്‍ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യും. പ്രോസിക്യൂട്ട് ചെയ്യാന്‍ മുഖ്യമന്ത്രി മായാവതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പിലഭിത്തിലെ ബര്‍ക്കേര ഗ്രാമത്തില്‍ ബി ജെ പിയുടെ പ്രചാരണത്തിനിടെയാണ് വരുണ്‍ഗാന്ധി മതവികാരം ഇളക്കിവിടുന്ന പ്രസംഗം നടത്തിയത്. ഇത് കൂടാതെ മറ്റ് രണ്ട് ക്രിമിനല്‍ കേസുകളിലും വരുണ്‍ ഗാന്ധിക്കെതിരായ വിചാരണ തുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.

Subscribe Us: