ന്യൂദല്‍ഹി: ബി.ജെ.പി നേതാവും എം.പിയുമായ വരുണ്‍ ഗാന്ധി അനിശ്ചിതകാല നിരാഹാരമിരിക്കുന്ന ഹസാരെയ്ക്ക് പിന്തുണയുമായി രാംലീല മൈതാനിയിലെത്തി. തന്റെ സന്ദര്‍ശനം തികച്ചും വ്യക്തിപരമാണെന്നും പാര്‍ട്ടിക്ക് ഇതില്‍ യാതൊരു ബന്ധമില്ലെന്നും വരുണ്‍ ഗാന്ധി വ്യക്തമാക്കി. അതേസമയം ഹസാരെയുടെ അഴിമതി വിരുദ്ധ പ്രചാരണത്തിന് പിന്തുണ അറിയിക്കാനാണ് താന്‍ എത്തിയതെന്നറിയിച്ച വരുണ്‍ അദ്ദേഹവുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് മുതിര്‍ന്നില്ല.