എഡിറ്റര്‍
എഡിറ്റര്‍
‘അതൊക്കെ നുണയാണ്’; വരനെ വിവാഹ വേദിയില്‍ നിന്ന് തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് യുവതി
എഡിറ്റര്‍
Thursday 18th May 2017 2:37pm


ബന്ധല്‍ഖണ്ഡ്: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കാമുകനെ വിവാഹ ദിവസം വേദിയില്‍ നിന്ന് തോക്കു ചൂണ്ടി തട്ടിക്കൊണ്ട് പോയെന്ന പരാതി നുണയാണെന്ന് കേസില്‍ അറസ്റ്റിലായ യുവതി. കഴിഞ്ഞ ദിവസമായിരുന്നു ഉത്തര്‍പ്രദേശിലെ ബന്ധല്‍ഖണ്ഡില്‍ വിവാഹ വേദിയില്‍ നിന്ന് യുവതിയും കൂട്ടുകാരും ചേര്‍ന്ന് വരനെ തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത പുറത്ത് വരുന്നത്.


Also read ‘എന്റെ ജീവിതം എനിക്കുള്ളതാണ്’ എന്ന് നഫ്സീന: ആത്മഹത്യയ്ക്ക് കാരണം ദയനീയാവസ്ഥ തുറന്നുകാട്ടിയുള്ള മാധ്യമവാര്‍ത്തകളെന്ന് റിപ്പോര്‍ട്ട് 


എന്നാല്‍ താന്‍ തോക്കുമായി വിവാഹവേദിയില്‍ എത്തിയിട്ടില്ലെന്നും ഭീഷണിപ്പെടുത്തി എന്ന പരാതിയൊക്കെ നുണക്കഥകളാണെന്നുമാണ് പൊലീസ് കസ്റ്റഡിയിലുള്ള വര്‍ഷ സാനു പറയുന്നത്. പ്രതിശ്രുത വധുവിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വര്‍ഷ സാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് അത്തരത്തിലുള്ള കാര്യങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്ന് വര്‍ഷ പറയുന്നത്. വര്‍ഷയും അശോക് യാദവും തമ്മിലുള്ള പ്രണയ ബന്ധത്തെ എതിര്‍ത്ത അശോകിന്റെ കുടുംബം കഴിഞ്ഞ ചെവ്വാഴ്ച അശോകിന്റെ വിവാഹം മറ്റൊരു യുവതിയുമായ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ വിവരം അറിഞ്ഞ് വേദിയിലെത്തിയ വര്‍ഷ സാനുവും രണ്ട് കൂട്ടുകാരും ചേര്‍ന്ന് അശോകിനെ കടത്തി പോവുകയായിരുന്നെന്നാണ് പരാതി. വേദിയിലെത്തിയ വര്‍ഷ വരന്റെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി ഇയാള്‍ തന്നെ സ്നേഹിച്ചിരുന്നുവെന്നും വിവാഹവാഗ്ദാനം നല്‍കി പറ്റിക്കുകയായിരുന്നുവെന്നും വിളിച്ചു പറഞ്ഞെന്നും. മറ്റൊരു വിവാഹത്തിന് താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞെന്നുമാണ് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയത്.


Dont miss സി.കെ വിനീതിനെ ഏജീസില്‍ നിന്ന് പിരിച്ചു വിട്ടു; നടപടി മതിയായ ഹാജറില്ലെന്ന് ചൂണ്ടിക്കാട്ടി 


എന്നാല്‍ താന്‍ തോക്കുമായ് അവിടെ എത്തിയിട്ടില്ലെന്നും തോക്ക് ചൂണ്ടി എന്നത് നുണക്കഥയാണെന്നും വര്‍ഷ പൊലീസിനോട് പറഞ്ഞു. അതേസമയം സംഭവത്തിനു ശേഷം അശോക് യാദവിനെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Advertisement