Administrator
Administrator
വര്‍ക്കല കൊലപാതകം: ദളിത് നേതാക്കളെ റിമാന്‍ഡ് ചെയ്തു
Administrator
Monday 28th September 2009 3:49pm

court-gavel-rwവര്‍ക്കല: വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദ്(60) എന്ന വൃദ്ധനെ ബൈക്കിലെത്തിയ വെട്ടിക്കൊലപ്പെടുത്തിയ വെട്ടിക്കൊന്ന കേസില്‍ അറലസ്റ്റിലായ ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ (ഡി.എച്ച്.ആര്‍.എം) നേതാക്കളെ 13 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വര്‍ക്കല സ്വദേശി കെ ദാസ്, കൊല്ലം ചിതറ സ്വദേശിയായ അഡ്വ. അശോകന്‍ എന്നിവരയാണ് .വര്‍ക്കല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി. പ്രദീപ്കുമാറാണ് റിമാന്‍ഡ് ചെയ്തത്.

ഇവരെ ആറ്റിങ്ങല്‍ സബ് ജയിലിലേക്ക് മാറ്റി. ശനിയാഴ്ച രാത്രിയോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിക്കൊടുത്ത ആലപ്പുഴ വെണ്മണി സ്വദേശികളായ മൂന്നു പേരെ കൂടി ഞായറാഴ്ച പിടികൂടിയിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ നേതാവ് ശെല്‍വരാജിന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഇയാളുടെ വടക്കന്‍ പറവൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.

ശിവപ്രസാദിനെ കൊലപ്പെടുത്തിയ സുഭാഷ്, ജയചന്ദ്രന്‍, മുകേഷ് എന്നിവരുള്‍പ്പെട്ട മൂന്നംഗ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ചാത്തന്നൂരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സുഭാഷും ജയചന്ദ്രനും ഇതിനകം പൊലീസ് കസ്റ്റഡിയിലാണ്. മുകേഷിനുവേണ്ടി അന്വേഷണം തുടരുന്നു.

സംഘടനയുടെ വളര്‍ച്ച ലക്ഷ്യമാക്കിയാണു കൊലപാതകം നടത്തിയതെന്നു പിടിയിലായ ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകന്‍ മൊഴിനല്‍കി.എന്നാല്‍ ഇത് സംഘടനയുടെ സംസ്ഥാന സെക്രട്ടറി കെ എ രാജീവ് നിഷേധിച്ചിരുന്നു. ആളെക്കൊന്ന് പ്രശസ്തി നേടുക സംഘടനയുടെ ലക്ഷ്യമല്ല. സ്വകാര്യ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് രാജീവ് ഇക്കാര്യം വ്യക്തമാക്കിയത്.ഇരുപതുമാസം മുമ്പ് മാത്രം രൂപികരിക്കപ്പെട്ട ഡി.എച്ച്.ആര്‍.എം തിരുവനന്തപുരം ജില്ലയില്‍ ശക്തമായ വേരോട്ടമാണുണ്ടാക്കിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പുലര്‍ച്ചയായിരുന്നു കൊല നടന്നിരുന്നത്. കൊലക്ക് ശേഷം അയിരൂരിന് സമീപം മാവിളക്കുന്നില്‍ ഒരു ചായക്കടക്കാരനെയും അക്രമിസംഘം വെട്ടിവീഴ്ത്തിയിരുന്നു.

Advertisement