Categories

വര്‍ക്കല കൊലപാതകം: ദളിത് നേതാക്കള്‍ അറസ്റ്റില്‍

handcuff-rwവര്‍ക്കല: വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന വൃദ്ധനെ ബൈക്കിലെത്തിയ വെട്ടിക്കൊലപ്പെടുത്തിയ വെട്ടിക്കൊന്ന കേസില്‍ ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ (ഡി.എച്ച്.ആര്‍.എം) രണ്ട് നേതാക്കള്‍ അറസ്റ്റിലായി. വര്‍ക്കല സ്വദേശി കെ ദാസ്, കൊല്ലം ചിതറ സ്വദേശിയായ അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച രാത്രിയോടെയാണ് പോലീസ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുകയാണ്.

ഡി.എച്ച്.ആര്‍.എമ്മിന്റെ നേതാവ് ശെല്‍വരാജിന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഇയാളുടെ വടക്കന്‍ പറവൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചനയുണ്ട്.പതിനഞ്ചംഗ സംഘമാണു കൊലപാതകം ആസൂത്രണം ചെയ്തത്.

ജില്ലക്കു പുറത്തുനിന്നെത്തിയ മൂന്നു പേരാണു കൊലനടത്തിയത്. സംഘടനയുടെ വളര്‍ച്ച ലക്ഷ്യമാക്കിയാണു കൊലപാതകം നടത്തിയതെന്നു പിടിയിലായ ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകന്‍ മൊഴിനല്‍കി. ഇരുപതുമാസം മുമ്പ് മാത്രം രൂപികരിക്കപ്പെട്ട ഡി.എച്ച്.ആര്‍.എം തിരുവനന്തപുരം ജില്ലയില്‍ ശക്തമായ വേരോട്ടമാണുണ്ടാക്കിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പുലര്‍ച്ചയായിരുന്നു കൊല നടന്നിരുന്നത്. കൊലക്ക് ശേഷം അയിരൂരിന് സമീപം മാവിളക്കുന്നില്‍ ഒരു ചായക്കടക്കാരനെയും അക്രമിസംഘം വെട്ടിവീഴ്ത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.