Categories

വര്‍ക്കല കൊലപാതകം: മൂന്ന് പേര്‍ കൂടി പിടിയില്‍

handcuff-rw

വര്‍ക്കല: വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന വൃദ്ധനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കേസിലെ പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിക്കൊടുത്ത ആലപ്പുഴ വെണ്മണി സ്വദേശികളായ മൂന്നു പേരെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

വര്‍ക്കല സ്വദേശി കെ ദാസ്, കൊല്ലം ചിതറ സ്വദേശിയായ അശോകന്‍ എന്നിവരെ ശനിയാഴ് ച രാത്രി കസ്റ്റഡിയിലെടുത്തിരുന്നു. ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്(ഡി.എച്ച്.ആര്‍.എം) സംഘടനയുടെ നേതാക്കളാണിവര്‍. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു. ഡി.എച്ച്.ആര്‍.എമ്മിന്റെ നേതാവ് ശെല്‍വരാജിന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഇയാളുടെ വടക്കന്‍ പറവൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.

അതേസമയം കൊല നടത്തിയത് ഇവരാരുമല്ലെന്നും കൊലപാതികകളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ പ്രതികളെന്നുസംശയിക്കുന്ന 12 പേരെ ചിതറ കണ്ണങ്കോട് കോളനി, അഞ്ചല്‍, ചണ്ണപ്പേട്ട എന്നിവിടങ്ങളില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ശിവപ്രസാദിനെ കൊലപ്പെടുത്തിയ സംഭവത്തിന് തലേന്നാള്‍ വൈകിട്ട് കണ്ണന്‍കോട് കോളനിയിലുള്ള ഏതാനും പേര്‍ ചേര്‍ന്ന് ഐരക്കുഴിയില്‍ നിന്ന് ഒരു ജീപ്പുവിളിച്ച് വര്‍ക്കലയിലെത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

വര്‍ക്കലയിലിറങ്ങിയ സംഘം ഉടനെ വരാമെന്നുപറഞ്ഞ് ഒരു മൊെൈബല്‍ നമ്പരും നല്‍കി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത വിവരമാണ് ലഭിച്ചത്. ഏറെനേരം കാത്തുനിന്ന ശേഷം മടങ്ങിയെത്തിയ ഡ്രൈവര്‍ പിറ്റേന്ന് വിവരം സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ