Categories

വര്‍ക്കി വിതയത്തിലിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് തുടങ്ങും

mar-varki-viyhayathil കൊച്ചി: സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് തുടങ്ങും. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം ഇന്നു രാവിലെ മുതല്‍ അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് സിറോ മലബാര്‍ സഭയുടെ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കൊണ്ടുവരും.

സഭയിലെ മെത്രാന്‍മാരുടെ നേതൃത്വത്തില്‍ വിശുദ്ധകുര്‍ബാനയും നടക്കും. ആര്‍ച്ചുബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി മുഖ്യകാര്‍മികനായിരിക്കും. മാര്‍ ജയിംസ് പഴയാറ്റില്‍ ചരമപ്രസംഗം നടത്തും. സംസ്‌കാര ശുശ്രൂഷയുടെ രണ്ടാംഭാഗത്തിനു മാര്‍ ജോസഫ് പൗവ്വത്തില്‍ നേതൃത്വം നല്‍കും. രണ്ടരയ്ക്കു ഭൗതിക ശരീരം എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.

ഞായറാഴ്ച ഉച്ചയ്ക്ക് 1.45 വരെ ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരമുണ്ടാകും. 2.30നു കബറടക്ക ശുശ്രൂഷ ആരംഭിക്കും. ദിവ്യബലിക്കുശേഷം നഗരികാണിക്കല്‍ ചടങ്ങ്. തുടര്‍ന്ന് സെന്റ് മേരീസ് ബസിലിക്കയുടെ അള്‍ത്താരയില്‍ പ്രത്യേകം തയാറാക്കിയ കബറിടത്തില്‍ കബറടക്കും. മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തിലായിരിക്കും ചടങ്ങുകള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.