എഡിറ്റര്‍
എഡിറ്റര്‍
കടകംപള്ളി ഭൂമി തട്ടിപ്പില്‍ വര്‍ക്കല കഹാറിന് പങ്ക്: കെ. സുരേന്ദ്രന്‍
എഡിറ്റര്‍
Friday 1st November 2013 12:26pm

surendran

പാലക്കാട്: കടകംപള്ളി ഭൂമി തട്ടിപ്പില്‍ വര്‍ക്കല കഹാറിന് പങ്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കഹാറും ബന്ധുക്കളും വ്യാജ പ്രമാണം നടത്തി ഭൂമി തട്ടിയെടുക്കുകയായിരുന്നെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കഹാറിന്റെ  ഭാര്യമാതാവും ബന്ധുക്കളും ചേര്‍ന്നാണ് പ്രമാണം നടത്തിയത് .കിഴക്കേക്കോട്ട സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു രജിസ്‌ട്രേഷന്‍ നടക്കേണ്ടിയിരുന്നത്.

എന്നാല്‍ ഇത് കരകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തി. അതിന്റെ വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ കഹാറിനെതിരെ കേസെടുക്കേണ്ടത് അത്യാവശ്യമാണ്.

കഹാര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഭൂമി തട്ടിപ്പ് അന്വേഷണം വിജിലന്‍സ് അട്ടിമറിക്കുകയാണ്. കേരള ചരിത്രത്തില്‍ ആദ്യമായിരിക്കും ഇത്തരമൊരു ഭൂമി തട്ടിപ്പ് നടത്തുന്നത്.

നിയമവിധേയമായി ആളുകള്‍ കൈവശം വെച്ചുപോന്ന ഭൂമി ഒരു സുപ്രഭാതത്തില്‍ ചിലര്‍ വ്യാജ പ്രമാണം ചമച്ച് തട്ടിയെടുക്കുകയായിരുന്നു. ഈ ഒരു സംഭവത്തിന് പിന്നില്‍ രാഷ്്ട്രീയ പിന്‍ബലം ലഭിച്ചിട്ടുണ്ട്.

വലിയൊരു പിന്തുണയില്ലാതെ ഇത്രയും വലിയൊരു തട്ടിപ്പ് നടത്താന്‍ സാധിക്കില്ല. ഇത് മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവരേണ്ടത്‌ ഭൂമിയിടപാടിലെ രാഷ്ട്രീയ നേതാക്കന്‍മാരുടെ പങ്ക് അധികം വൈകാതെ പുറത്തുവരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Advertisement