കൊച്ചി: വര്‍ഗീസ് വധക്കേസില്‍ മുന്‍ ഐ.ജി ലക്ഷമണയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധി ഭരണകൂട ഭീകരതക്കെതിരെയുള്ള താക്കീതാണെന്ന് മുന്‍ നക്‌സല്‍ പ്രവര്‍ത്തകര്‍. നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് വര്‍ഗീസിന്റെ സഹോദരന്‍ അരീക്കാട് ജോസ് പറഞ്ഞു. വിട്ടുവീഴ്ച ചെയ്യാത്ത വിപ്ലവകാരിയായിരുന്നു വര്‍ഗീസെന്നും അത് കൊണ്ടാണ് സര്‍ക്കാര്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയതെന്നും കെ.വേണു അഭിപ്രായപ്പെട്ടു.

രാജ്യത്താകമാനം നടക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലേക്കുള്ള ചൂണ്ടു പലകയാണ് വര്‍ഗീസ് വധക്കേസിലെ വിധിയെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു. കാശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത്തരം കൊലപാതകങ്ങള്‍ ഇപ്പോഴും നടക്കുകയാണ്. കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ക്ക് പിന്തുടര്‍ച്ചക്കാരുണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us: