Administrator
Administrator
ബാം­ഗ്ലൂര്‍ സ്‌­ഫോ­ടനം: കര്‍­ണാടക പോ­ലീ­സി­നെ­തി­രെ മു­ഖ്യ സാക്ഷി
Administrator
Monday 30th August 2010 8:22pm

ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ കര്‍­ണാ­ടക പോ­ലീ­സ് അ­റ­സ്­റ്റ് ചെയ്ത പി ഡി പി ചെ­യര്‍­മാന്‍ അ­ബ്ദു­ന്നാ­സര്‍ മ­അ­ദ­നി­ ഇ­പ്പോള്‍ ജു­ഡീ­ഷ്യല്‍ ക­സ്­റ്റ­ഡി­യില്‍ ക­ഴി­യു­ക­യാണ്. രാ­ജ്യ­ദ്രോ­ഹ­മുള്‍­പ്പെ­ടെ­യു­ള്ള വ­കു­പ്പു­കള്‍ ചേര്‍­ത്താ­ണ് മ­അ­ദ­നി­ക്കെ­തി­രെ ബാം­ഗ്ലൂര്‍ പോ­ലീ­സ് കേ­സ് ര­ജി­സ്­റ്റര്‍ ചെ­യ്­തി­ട്ടു­ള്ളത്. മ­അ­ദ­നി­ക്കെ­തി­രെ കര്‍­ണാ­ടക പോ­ലീ­സ് മു­ഖ്യ സാ­ക്ഷി­യാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന­യാ­ളാണ് ജോ­സ് വര്‍­ഗീസ്. ജോ­സ് വര്‍­ഗീ­സ് തെഹല്‍­ക വാ­രിക­ക്ക് നല്‍കി­യ അ­ഭി­മു­ഖ­ത്തില്‍ നി­ന്ന്.

‘ഇത് എ­നി­ക്ക് വി­ശ്വ­സി­ക്കാന്‍ ക­ഴി­യു­ന്നില്ല. ഇ­തു പോ­ലൊ­രു കേ­സ് പോ­ലീ­സ് പ­ട­ച്ചു­ണ്ടാ­ക്കു­മെ­ന്ന് ഞാ­നൊ­രി­ക്കലും ക­രു­തി­യി­രു­ന്നില്ല’­ ഇ­ത് ജോ­സ് വര്‍­ഗീ­സി­ന്റെ വാ­ക്കു­കള്‍. 2008ലെ ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സി­ന്റെ മു­ഖ്യ സാ­ക്ഷി­യാ­ണ് ജോ­സ് വര്‍­ഗീ­സ്.

2007ല്‍ ജ­യില്‍ മോ­ചിനാ­യ ശേ­ഷം മ­അദ­നി ത­ാ­മ­സി­ച്ചി­രു­ന്ന­ത് ജോ­സ് വര്‍­ഗീ­സി­ന്റെ കൊ­ച്ചി­യി­ലെ വാ­ട­ക വീ­ട്ടി­ലാ­യി­രു­ന്നു.

ജോ­സ് വര്‍­ഗീ­സ് പ­റ­യുന്നു: ‘ ഈ വര്‍­ഷം ജ­നുവ­രി ആ­റി­ന് ഉ­ച്ച­യോ­ടെ­യാ­ണ് എ­നി­ക്ക് ബാം­ഗ്ലൂര്‍ പോ­ലീ­സി­ന്റെ ഫോണ്‍ കാള്‍ വ­ന്ന­ത്. പോ­ലീ­സ് ഡെ­പ്യൂ­ട്ടി ക­മ്മീ­ഷണര്‍ ഓം­കാ­ര­യ്യ എ­ന്ന് സ്വ­യം പ­രി­ച­യ­പ്പെ­ടുത്തി­യ ആ­ളാ­ണ് എ­ന്നോ­ട് സം­സാ­രി­ച്ച­ത്. എ­ന്നോ­ട് മ­അ­ദ­നി­ താ­മ­സിച്ച വീ­ട്ടി­ലേ­ക്ക് വ­രാന്‍ ആ­വ­ശ്യ­പ്പെട്ടു. മ­അ­ദ­നി­യു­മാ­യു­ള്ള വാ­ട­ക ക­രാ­റി­ന്റെ കോ­പ്പിയും കൊ­ണ്ട് വ­രാന്‍ പറഞ്ഞു . ഞാന്‍ സ്ഥ­ല­ത്തെ­ത്തി­യ­പ്പോള്‍ മു­ഖം മ­റ­ച്ച ഒ­രാ­ളെ പോ­ലീ­സ് എ­ന്റെ മു­ന്നില്‍ ഹാ­ജ­രാക്കി. ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സി­ലെ മു­ഖ്യ പ്ര­തി ത­ടി­യന്റ­വി­ടെ ന­സീ­റാ­ണി­തെ­ന്ന് പോ­ലീ­സ് എ­ന്നോ­ട് പ­റഞ്ഞു. ക­ന്ന­ഡ ഭാ­ഷ­യി­ലു­ള്ള ഒ­രു കു­റിപ്പ് എ­നി­ക്ക് തന്ന പോ­ലീ­സ് അ­തില്‍ ഒ­പ്പു വെ­ക്കാന്‍ ആ­വ­ശ്യ­പ്പെ­ട്ടു. ഒ­പ്പു­വെ­ക്കാന്‍ ഞാന്‍ വി­സ­മ്മ­തി­ച്ചു. ഞാന്‍ കേ­സില്‍ വെറും സാ­ക്ഷി­യാ­ണെന്നും ഒ­പ്പു­വെ­ക്കു­ന്നതു­കൊ­ണ്ട് കു­ഴ­പ്പ­മി­ല്ലെന്നും അ­വര്‍ നിര്‍­ദേ­ശിച്ചു. ഇ­ത­നു­സ­രി­ച്ച് ഞാന്‍ ഒ­പ്പി­ട്ടു’- വര്‍­ഗീ­സ് പ­റ­യുന്നു.

‘നാ­ലു മാ­സ­ങ്ങള്‍­ക്ക് ശേഷം ഓം­കാ­ര­യ്യ എ­ന്നെ വീണ്ടും വി­ളിച്ചു. അ­ദ്ദേ­ഹം ആ­ലു­വ­യി­ലെ ഒ­രു ഹോ­ട്ട­ലില്‍ വ­രാന്‍ എ­ന്നോ­ട് ആ­വ­ശ്യ­പ്പെ­ട്ടു. അ­വി­ടെ വെ­ച്ച് പോ­ലീ­സ് എ­നി­ക്ക് കുറ­ച്ച് ഫോ­ട്ടോ­കള്‍ കാ­ണി­ച്ചു തന്നു. പ­ക്ഷെ എ­നി­ക്ക് ആ­രെയും തി­രി­ച്ച­റി­യാന്‍ ക­ഴി­ഞ്ഞി­ല്ല. മ­റ്റൊ­രു ചിത്രം എ­ന്നെ അ­വര്‍ കാ­ണിച്ചു. അ­യാ­ളെ എ­നി­ക്ക് തി­രി­ച്ച­റി­യാന്‍ ക­ഴി­യു­മെ­ന്ന് പ­റ­യാന്‍ നിര്‍­ബ­ന്ധിച്ചു. കാ­ശ്­മീ­രില്‍ ഏ­റ്റു­മു­ട്ട­ലില്‍ കൊല്ല­പ്പെ­ട്ട തീ­വ്ര­വാ­ദി­യാ­ണ് ഇ­യാ­ളെ­ന്ന് പോ­ലീ­സ് വ്യ­ക്ത­മാക്കി. പ­ക്ഷെ ഞാന്‍ ക­ള്ളം പ­റ­യാന്‍ ത­യ്യാ­റാ­യില്ല. സ­ഹ­ക­രി­ക്കാന്‍ ത­യ്യാ­റാ­യി­ല്ലെ­ങ്കില്‍ ഭ­വി­ഷ്യ­ത്തു­കള്‍ നേ­രി­ടേ­ണ്ടി വ­രു­മെ­ന്ന് പോ­ലീ­സ് ത­ന്നെ അന്ന് ഭീ­ഷ­ണി­പ്പെ­ടുത്തി.

കുറ­ച്ച് ദി­വ­സ­ങ്ങള്‍­ക്ക് ശേ­ഷം, ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ മു­ഖ്യ സാ­ക്ഷി­യാ­ണെ­ന്ന് അ­റി­ഞ്ഞ് താന്‍ ഞെ­ട്ടി­യ­താ­യി വര്‍­ഗീ­സ് പ­റ­യുന്നു.’ഒ­രു ന്യൂ­സ് ചാ­നല്‍ എ­ന്നെ അ­ഭി­മു­ഖം ചെ­യ്യാ­നെ­ത്തി­യ­പ്പോ­ഴാ­ണ് ഇ­ക്കാര്യം അ­റി­യു­ന്നത്. മ­ദ­നി­ക്കെ­തി­രെ­യുള്ള മൊ­ഴി­യി­ലാ­ണ് ഞാന്‍ നേര­ത്തെ ഒ­പ്പി­ട്ട് നല്‍­കി­യ­തെ­ന്ന് എ­നി­ക്ക­പ്പോള്‍ മ­ന­സി­ലായി. സം­ഭ­വ­ത്തില്‍ ഞാന്‍ പോ­ലീ­സി­നെ­തി­രെ കോ­ട­തി­യില്‍ സ്വ­കാ­ര്യ അ­ന്യാ­യം ഫ­യല്‍ ചെ­യ്­തു’.

പോ­ലീ­സ് ചാര്‍­ജ് ഷീ­റ്റ് പ്ര­കാ­രം ത­ടി­യന്റ­വി­ടെ ന­സീര്‍ മ­അ­ദനി­യോ­ട് ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ത്തെ­ക്കു­റി­ച്ച് സം­സാ­രി­ക്കുന്ന­ത് വാ­ട­ക തു­ക വാ­ങ്ങാന്‍ എ­ത്തി­യ­പ്പോള്‍ വര്‍­ഗീ­സ് കേ­ട്ടു­വെ­ന്നാ­ണ് പ­റ­യു­ന്നത്. ‘ എ­ന്റെ വാ­ട­ക­ക്കാര­നെ ച­തി­ക്കാന്‍ എ­നി­ക്ക് ക­ഴി­യില്ല. മ­അ­ദ­നി­ക്ക് ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ത്തില്‍ പ­ങ്കു­ണ്ടോ­യെ­ന്ന് എ­നി­ക്ക­റി­യില്ല. മ­അ­ദ­നി­യെ മ­ന­പൂര്‍­വ്വം കേ­സില്‍ കു­ടു­ക്കി­യ­താ­ണെ­ന്നാ­ണ് ഞാന്‍ വി­ശ്വ­സി­ക്കു­ന്ന­ത്’- വര്‍­ഗീ­സ് പ­റ­ഞ്ഞ് നിര്‍ത്തി.

കേ­സില്‍ മ­അദ­നി സ­മര്‍­പ്പി­ച്ച മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ പ­രി­ഗ­ണി­ക്കു­മ്പോള്‍ പോ­ലീ­സ് പ്ര­ധാ­ന­മായും ഹാ­ജ­രാ­ക്കിയ­ത് വര്‍­ഗീ­സിന്റെ ഈ ‘മൊ­ഴി­’യാ­യി­രു­ന്നു­വെ­ന്ന­താ­ണ് ശ്ര­ദ്ധേയം.

Advertisement