കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് കണ്ണൂര്‍ രൂപതാ ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍. ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന് സഭ നിര്‍ദ്ദേശം നല്‍കില്ലെന്നും ബിഷപ്പ് പറഞ്ഞു. കണ്ണൂര്‍ അരമനയിലെത്തിയ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ക്രൈസ്തവ സഭകളുമായി സര്‍ക്കാരിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കോടിയേരി പറഞ്ഞു. സഭയും ഇടതുപക്ഷവുമായുള്ള തെറ്റിദ്ധാരണ പരിഹരിച്ചുവെന്നും കോടിയേരി പറഞ്ഞു.