എഡിറ്റര്‍
എഡിറ്റര്‍
ബോബി & മറഡോണ വിന്നേഴ്‌സ് ട്രോഫി; വരന്തപ്പിള്ളി അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റ്
എഡിറ്റര്‍
Thursday 9th March 2017 5:38pm

കോഴിക്കോട്: ബോബി & മറഡോണ വിന്നേഴ്‌സ് ട്രോഫിക്കുവേണ്ടിയുള്ള വരന്തപ്പിള്ളി ഫുട്‌ബോള്‍ ഫെസ്റ്റ് ആരംഭിച്ചു. ഉദ്ഘാടനചടങ്ങില്‍ വിശിഷ്ടാതിഥിയായി ഡോ. ബോബി ചെമ്മണ്ണൂര്‍ പങ്കെടുത്തു. ബോബി ചെമ്മണ്ണൂരിന്റെ കിക്കോഫോട് കൂടിയാണ് ഫെസ്റ്റ് ആരംഭിച്ചത്.

ബോബി & മറഡോണ വിന്നേഴ്‌സ് ട്രോഫിക്കും റെഡ്‌ലാന്റ് ആഷ്‌ലിന്‍ ഗ്രൂപ്പ് കമ്പലീസ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ഉദ്ഘാടനചടങ്ങില്‍ എം.പി സി.എന്‍. ജയദേവന്‍, പഞ്ചായത്ത് പ്രസിഡന്റ് ഔസേഫ് ചെരടായി പി.ബി പ്രശോഭ്, അഡ്വ എം.എ ജോയ്, ആഷ്‌ലിന്‍ ചെമ്മണ്ണൂര്‍, കെ ബാലകൃഷ്ണമേനോന്‍, ഡി.വൈ.എസ്.പി സി.എസ് ഷാഹുല്‍ ഹമീദ്, കെ.എസ് അബ്ദുള്ള, നൂറുദ്ദീന്‍ ഉരോത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement