ലക്‌നൗ: ഉത്തര്‍ പ്രദേശിലെ വരാണസിയില്‍ ക്ഷേത്രത്തിന് മുന്നില്‍ സ്‌ഫോടനം. ഏഴ് വിദേശികളടക്കം 21 പേര്‍ക്ക് പരിക്കേറ്റു. ഭീകരാവാദികളാണ് സ്‌ഫോടനം നടത്തിയതെന്നും ഇന്ത്യന്‍ മുജാഹിദീന്‍ ഉത്തരവാദിത്വം ഏറ്റെടുത്തുവെന്നും ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള വ്യക്തമാക്കി.

വൈകീട്ട് ആറരയോടെയാണ് സ്‌ഫോടനമുണ്ടായത്. വരാണസിയിലെ ശീതളാ ഘട്ടില്‍ ഗംഗാ ആരതി നടക്കുന്ന സമയത്താണ് സ്‌ഫോടനമുണ്ടായത്. വൈകീട്ട് ആറരക്കായിരുന്നു സ്‌ഫോടനം. ഒരു വിദേശി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

കണ്ടയ്‌നറില്‍ സൂക്ഷിച്ച വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. ശക്തി കുറഞ്ഞ സ്‌ഫോടനമാണ് നടന്നത്. ആരതി നടക്കുന്നതിനാല്‍ വിദേശികളടക്കം നിരവധി പേര്‍ ഇവിടെയുണ്ടായിരുന്നു. സ്‌ഫോടന വാര്‍ത്ത ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സ്‌ഫോടനത്തിന് ശേഷമുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവിടെ ആരതിരകള്‍ മുഴുവന്‍ നിര്‍ത്തിവെച്ചിരിക്കയാണ്.