വാരാണാസി: ഉത്തര്‍പ്രദേശിലെ ക്ഷേത്രനഗരിയായ വാരാണാസിയില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദീന്‍ ഇമെയില്‍ സന്ദേശം അയച്ചിരുന്നു. ഈ സന്ദേശത്തെ ചുറ്റിപ്പറ്റിയുണ്ടായ അന്വേഷണത്തിലാണ് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇമെയില്‍ സന്ദേശം അയച്ചത് നവിമുംബൈയിലെ ഒരു വീട്ടില്‍നിന്നാണെന്ന് കണ്ടെത്തിയിരുന്നു. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു മുന്നിലുള്ള ഗംഗാനദിയിലെ ശീതളഘട്ടില്‍ ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒന്നരവയസ്സുകാരി മരിക്കുകയും ഇരുപത്തിയഞ്ചോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Subscribe Us: