എഡിറ്റര്‍
എഡിറ്റര്‍
വരലക്ഷ്മിയുമായി തര്‍ക്കമൊന്നും ഇല്ല; വണ്ണമാണ് പ്രശ്‌നം ; അവഹേളനമാകുമെന്ന് കരുതി പറയാതിരുന്നതാണ്: ആകാശമിഠായിയിയില്‍ നിന്നും നടിയെ മാറ്റിയതില്‍ വിശദീകരണവുമായി നിര്‍മാതാവ്
എഡിറ്റര്‍
Tuesday 28th March 2017 9:59am

തമിഴ് നടന്‍ സമുദ്രക്കനി മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ആകാശമിഠായി എന്ന ചിത്രത്തില്‍ നിന്നും നായികയായി നിശ്ചയിച്ചിരുന്ന വരലക്ഷ്മിയെ പുറത്താക്കിയതില്‍ വിശദീകരണവുമായി നിര്‍മാതാവ് സുദേവ്.

അല്‍പം വണ്ണമുള്ള ശരീരപ്രകൃതിയോടുകൂടിയ ഒരു നടിയെ ആയിരുന്നു ചിത്രത്തിന് ആവശ്യമെന്നും എന്നാല്‍ വരലക്ഷ്മി ശരീരഭാരം വളരെ കുറച്ചതുകൊണ്ട് സിനിമയിലെ കഥാപാത്രത്തിന് യോജിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു.

‘കസബ’ എന്ന ചിത്രത്തില്‍ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ വണ്ണമുള്ള ശരീരമുള്ള യുവതിയെയായിരുന്നു ആവശ്യം. കഴിഞ്ഞ രണ്ട് മാസങ്ങളായി വരലക്ഷ്മിയെ ഞങ്ങളാരും നേരിട്ട് കണ്ടിട്ടില്ല. ഈ ചിത്രത്തിലേക്ക് തീരുമാനിക്കുമ്പോള്‍ കസബയിലെ അവരുടെ കഥാപാത്രമായിരുന്നു മനസില്‍.

എന്നാല്‍ കൊച്ചിയില്‍ കഴിഞ്ഞദിവസം നടത്തിയ പൂജയുടെ സമയത്താണ് അവരെ നേരില്‍ കാണുന്നത്. അവര്‍ ഭാരം കുറച്ച് വളരെ സ്ലിം ആയിരിക്കുന്നു. അത്തരമൊരു രൂപമല്ല സിനിമയിലെ കഥാപാത്രത്തിന് ആവശ്യം. എന്നാല്‍ ശരീരഭാരം കുറഞ്ഞതാണ് അവരെ ഒഴിവാക്കാനുള്ള കാരണമെന്ന് ഞങ്ങള്‍ പറഞ്ഞില്ല. അവര്‍ക്ക് അവഹേളനമാകണ്ടല്ലോ എന്ന് കരുതിയാണ് പറയാതിരുന്നതെന്നും സുദേവ് പറയുന്നു.


Dont Miss ‘പ്രതിരോധിക്കാന്‍ കഴിയാത്ത പിഴവ്; ഇത് ന്യൂസ് പോണാഗ്രഫി’ ;മംഗളം ചാനലിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ 


താന്‍ ആ സിനിമയുടെ കരാര്‍ ഉപേക്ഷിച്ചെന്നും ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായി ചില പ്രശ്നങ്ങളുണ്ടായെന്നും വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഞങ്ങള്‍ക്ക് ഒരുമിച്ച് പോകാന്‍ കഴിഞ്ഞില്ല. അവര്‍ പറയുന്ന നിബന്ധനകളനുസരിച്ച് ജോലി ചെയ്യാന്‍ എനിക്കാവില്ല.

കരാര്‍ ഒപ്പിട്ടതിന് ശേഷം സിനിമ ഉപേക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അവര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.

Advertisement