Categories

വരദരാജന്റെ മരണം: സി പി ഐ എം, മക്കള്‍ ടി വി ഓഫീസുകള്‍ക്ക് നേരെ ആക്രമണം

ചെന്നൈ: സി പി ഐ എം മുന്‍ കേന്ദ്ര കമ്മിറ്റി അംഗം വരദരാജന്റെ മരണവുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച മക്കള്‍ ടി വി ഓഫസിനു നേരെ ആക്രമണം. പി എം കെ സ്ഥാപകന്‍ എസ് രാംദോസിന്റെ ഉടമസ്ഥതയിലുള്ളതാണ് ചാനല്‍. 100 ഓളം വരുന്ന സി പി ഐ എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

ഇതിന് പിന്നാലെ സി പി ഐ എം ആസ്ഥാനം ആക്രമിക്കപ്പെടുകയായിരുന്നു. പി എം കെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി ഐ എം ആരോപിച്ചു. ഓഫീസിലെ ഫര്‍ണിച്ചറുകളും പുറത്ത് നിര്‍ത്തിയിട്ട വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്.

എന്നാല്‍ മക്കള്‍ ടി വി ഓഫീസിനു നേരെ സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന സി പി ഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ഓഫീസിനുള്ളില്‍ നിന്ന് കല്ലേറുണ്ടാവുകയായിരുന്നെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി സമ്പത്ത് വ്യക്തമാക്കി. സി പി ഐ എം ഓഫീസിന് നേരെ ആയുധ ധാരികളായ പി എം കെ പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ച് വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ എം നേതാവായിരുന്ന വരദരാജനെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പുറകത്താക്കിയിരുന്നു. ഇതെ തുടര്‍ന്ന് കാണാതായ വരദരാജനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.