ന്യൂദല്‍ഹി: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രക്കിടെ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം ആവസ്യപ്പെട്ടു. ഒരാഴ്ചക്കുള്ളില്‍ മറുപടി തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ വര്‍ധിപ്പിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെടും

അതേസമയം കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്നും സൗമ്യയുടെ ആശ്രിതര്‍ക്ക് റെയില്‍വേ ജോലി നല്‍കണമെന്നും വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടു.