Categories

വ­നി­താ­ബില്‍ : എ­സ് പി, ആര്‍ ജെ ഡി നേ­താ­ക്ക­ളു­മാ­യി സര്‍­ക്കാര്‍ ചര്‍­ച്ച­ക്ക്

ന്യൂ­ദല്‍ഹി: വ­നി­താ­ബില്ലി­നെ എ­തിര്‍­ക്കു­ന്ന­ പാ­ര്‍­ട്ടി നേ­താ­ക്ക­ളു­മായി ധ­ന­മന്ത്രി പ്രണ­ബ് മു­ഖര്‍­ജി ചര്‍­ച്ച ന­ട­ത്തു­മെ­ന്ന് ന്യൂ­ന­പ­ക്ഷ ക്ഷേ­മ­മന്ത്രി സല്‍­മാന്‍ ഖുര്‍­ഷി­ദ് വ്യ­ക്ത­മാക്കി. ബില്ലില്‍ നി­ന്ന് തി­രി­ച്ച് പോ­ക്കി­ല്ലെ­ന്ന് അ­ദ്ദേ­ഹം പ­റഞ്ഞു. ‘ബില്ലി­നെ എ­തിര്‍­ക്കു­ന്ന­വ­രു­മാ­യി സര്‍­ക്കാ­ര്‍ ചര്‍­ച്ച ന­ട­ത്തു­ന്നുണ്ട്. പ്രണ­ബ് ച­ര്‍ച്ച­ക്ക് നേ­തൃത്വം നല്‍­കും. ഈ ചര്‍ച്ച­ക്ക് ശേ­ഷം മാ­ത്ര­മേ ബില്‍ അ­ടു­ത്ത ഘ­ട്ട­ത്തി­ലേ­ക്ക് നീ­ങ്ങു­ക­യു­ള്ളൂ­വെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

രാ­ജ്യ­സ­ഭ­യില്‍ ബില്ലി­നെ­തി­രെ ശ­ക്തമാ­യ എ­തിര്‍­പ്പു­ന്ന­യി­ച്ച സ­മാ­ജ് വാ­ദി പാര്‍ട്ടി, രാ­ഷ്ട്രീ­യ ജ­ന­താ­ദള്‍ ക­ക്ഷി നേ­താ­ക്ക­ളു­മാ­യാകും പ്ര­ധാ­ന­മായും ചര്‍­ച്ച­കള്‍ ന­ട­ത്തു­ക­യെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.