എഡിറ്റര്‍
എഡിറ്റര്‍
വനിതാ അവാര്‍ഡ്; പൃഥ്വിരാജ് മികച്ച നടന്‍; ശോഭന നടി
എഡിറ്റര്‍
Tuesday 7th January 2014 12:57am

shobhana-prithwiraj

ടി.ടി.കെ പ്രെസ്റ്റീജ് – വനിത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജ് (സെല്ലുലോയ്ഡ്, മുംബൈ പൊലീസ്)  മികച്ച നടനായും ശോഭന (തിര) മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

ജനപ്രിയ നടനായി ദിലീപും (സൗണ്ട് തോമ, ശൃംഗാരവേലന്‍) ജനപ്രിയ നടിയായി അമല പോളും (ഒരു ഇന്ത്യന്‍ പ്രണയകഥ) തിരഞ്ഞെടുക്കപ്പെട്ടു.

ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ദൃശ്യം ആണു മികച്ച ചിത്രം. മികച്ച സംവിധായകന്‍ ജീത്തു ജോസഫ് (ദൃശ്യം). ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഇന്നസെന്റ് സ്വന്തമാക്കി.

ഫഹദ് ഫാസിലിനാണ് (ഒരു ഇന്ത്യന്‍ പ്രണയകഥ, ആമേന്‍, നോര്‍ത്ത് 24 കാതം) സ്‌പെഷല്‍ പെര്‍ഫോമന്‍സ് പുരസ്‌കാരം. മികച്ച ജനപ്രിയ ചിത്രം ആമേന്‍ (സംവിധാനം: ലിജോ ജോസ് പെല്ലിശേരി, നിര്‍മാണം: ഫരീദ് ഖാന്‍).

മറ്റ് അവാര്‍ഡുകള്‍ – സഹനടന്‍: ഇന്ദ്രജിത്ത് (ആമേന്‍), സഹനടി: ബിന്ദു പണിക്കര്‍ (പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും),

വില്ലന്‍: കലാഭവന്‍ ഷാജോണ്‍ (ദൃശ്യം), സംഗീത സംവിധായകന്‍: പ്രശാന്ത് പിള്ള (ആമേന്‍), ഗാനരചയിതാവ്: കാവാലം നാരായണപ്പണിക്കര്‍ (ആമേന്‍),

ഗായകന്‍: ഷഹബാസ് അമന്‍ (അന്നയും റസൂലുമിലെ ‘കായലിനരികെ..), ഗായിക: മൃദുല വാരിയര്‍ (കളിമണ്ണിലെ ‘ലാലീ.. ലാലീ..),

താരജോടി: നിവിന്‍ പോളി – നസ്രിയ (നേരം), തിരക്കഥ: ജോയ് മാത്യു (ഷട്ടര്‍), ഛായാഗ്രാഹകന്‍: മധു നീലകണ്ഠന്‍ (അന്നയും റസൂലും), ഹാസ്യനടന്‍: ഷമ്മി തിലകന്‍ (നേരം, ശൃംഗാരവേലന്‍),

പുതുമുഖനടന്‍: സനൂപ് (ഫിലിപ്‌സ് ആന്‍ഡ് ദ് മങ്കി പെന്‍), പുതുമുഖ നടി: അപര്‍ണ ഗോപിനാഥ് (എബിസിഡി).

Advertisement